Ads Area

സജി ചെറിയാന്റേത് രാഷ്ട്രീയ നാടകം; ഹിന്ദു വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാൻ നോക്കേണ്ടെന്ന് കെ. സുരേന്ദ്രൻ.

കേരള രാഷ്ട്രീയത്തിൽ സമുദായ സംഘടനകളും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് കടക്കുന്നു.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയതോടെ വിഷയം വൻ വിവാദമായി മാറിയിരിക്കുകയാണ്. സമുദായ സംഘടനകൾ പറയുന്നതിനപ്പുറം ചിന്തിക്കാൻ ഇന്ന് ജനങ്ങൾക്ക് അറിയാമെന്നും ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കുന്നത് കാണുമ്പോൾ രാഷ്ട്രീയ മുന്നണികൾക്ക് അങ്കലാപ്പാണെന്നുമാണ് കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്.
ഹിന്ദു വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന സജി ചെറിയാന്റെ മോഹം നടപ്പിലാകില്ലെന്ന് സുരേന്ദ്രൻ പരിഹസിച്ചു. സജി ചെറിയാന്റെ രാഷ്ട്രീയ നാടകങ്ങൾ ഇനി കേരളത്തിൽ ചെലവാകില്ലെന്ന് പറഞ്ഞ അദ്ദേഹം, ചെങ്ങന്നൂരിലെ മന്ത്രിയുടെ വിജയത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ വോട്ടുകളാണെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചു. വോട്ട് ലക്ഷ്യം വെച്ച് സമുദായങ്ങളെ പ്രീണിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും ഇത്തരം നീക്കങ്ങൾ പ്രബുദ്ധരായ കേരളീയർ തിരിച്ചറിയുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം, മന്ത്രി സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവനയാണെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉറച്ചുനിൽക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് മന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും ഇത് കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നും സതീശൻ കുറ്റപ്പെടുത്തി. വർഗീയത ആളിക്കത്തിക്കുന്നത് വരുംതലമുറയോട് ചെയ്യുന്ന ക്രൂരതയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, വ്യക്തിപരമായ ലാഭനഷ്ടങ്ങൾ നോക്കാതെ വർഗീയതയ്ക്കെതിരായ നിലപാടിൽ വെള്ളം ചേർക്കില്ലെന്നും ആവർത്തിച്ചു.
സമുദായ നേതാക്കളുമായി തർക്കിക്കേണ്ടതില്ലെന്ന കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായത്തിനിടയിലും സതീശൻ തന്റെ നിലപാട് വ്യക്തമാക്കി. സമുദായ നേതാക്കളെ മോശമായി പറയില്ലെങ്കിലും അവരുടെ മുന്നിൽ വല്ലാതെ വഴങ്ങേണ്ടതില്ലെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. "സമുദായ നേതാക്കൾക്ക് മുന്നിൽ ഇരുന്നാൽ മതി, കിടക്കേണ്ടതില്ല" എന്ന തന്റെ മുൻ പ്രസ്താവന അദ്ദേഹം ആവർത്തിച്ചു. സമുദായ നേതാക്കളെ കാണാൻ പോകുന്നത് 'തിണ്ണ നിരങ്ങലാണെന്ന്' ആക്ഷേപമുണ്ടെങ്കിൽ അത്തരം സന്ദർശനങ്ങൾ ഒഴിവാക്കാൻ തയ്യാറാണെന്നും വി.ഡി. സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

www.indiansdaily.com GLOBAL INDIAN COMMUNITY

Ads Area

avatar
EDITOR Welcome to www.indiansdaily.com
Hi there! Can I help you?,if you have anything please ask throgh our WhatsApp
:
Chat WhatsApp